റെയില്‍വേ
Category : വികസന നേട്ടങ്ങള്‍
- കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് കേന്ദ്ര അംഗീകാരം നേടിയെടുത്തു.
- കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍, എല്ലാ പ്ലാറ്റ്ഫോമിലും ലിഫ്റ്റ് ഉള്ള ആദ്യ സ്റ്റേഷനായി കോഴിക്കോട്മാറി.
- കേരളത്തിലെ റെയില്‍വെസ്റ്റേഷനുകളില്‍വെച്ച് ആദ്യത്തെ എസ്കലേറ്റര്‍ കോഴിക്കോട് സ്ഥാപിച്ചു.
- റെയില്‍വെസ്റ്റേഷനില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
- കോഴിക്കോട് റെയില്‍വെസ്റ്റേഷനില്‍ 3 കോടി രൂപയുടെ മുഖഛായ മാറ്റല്‍
- പാര്‍ക്കിങ്ങ് സൗകര്യം ഒന്നിലും നാലിലും വിപുലപ്പെടുത്തി.
- പ്ലാറ്റ്ഫോം റൂഫിങ്ങ് ഒന്നിലും നാലിലും, ചരിത്രത്തിലാദ്യമായ് സംസ്ഥാന സര്‍ക്കാരിന്‍റെ 2 കോടിരൂപയുടെ സഹായം നേടിയെടുത്ത് പൂര്‍ത്തിയാക്കി.
- ട്രാക്ക്കോണ്‍ക്രീറ്റിങ്ങ്.
- 18 വര്‍ഷമായി മന്ദഗതിയിലായിരുന്ന ഷോര്‍ണ്ണൂര്‍-കോഴിക്കോട് പാതഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കി.
- റെയില്‍വെ ലൈന്‍ വൈദ്യുതീകരണം അതിവേഗം പൂര്‍ത്തിയാക്കി. നമ്മുടെ കോഴിക്കോട് വരെ ഇലക്ട്രിക് യാത്ര ട്രെയിന്‍ എത്തിത്തുടങ്ങി.
- കോഴിക്കോട് റെയില്‍വെസ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ എക്സിക്യുട്ടീവ് ലോഞ്ച് യാഥാര്‍ത്ഥ്യമായി.
- റയില്‍വെസ്റ്റേഷന്‍റെ തെക്ക് ഭാഗത്ത് മൂന്നാമത്തെ ഫൂട്ട്ഓവര്‍ബ്രിഡ്ജിന്‍റെ പണി പൂര്‍ത്തിയായി.
- തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, മംഗലാപുരം- കോയമ്പത്തൂര്‍ ഇന്‍റര്‍സിറ്റി, മംഗലാപുരം-ഹൗറ, മംഗലാപുരം- ബാംഗ്ലൂര്‍, കലിക്കറ്റ്-തൃശ്ശൂര്‍ എന്നീ പുതിയ ട്രയിനുകള്‍ അനുവദിച്ച് കിട്ടാന്‍ മുന്‍കൈ എടുത്തു.
- എലത്തൂര്‍ റയില്‍വെ അണ്‍ണ്ടര്‍ ബ്രിഡ്ജിന് 2.87 കോടിരൂപയുടെ സഹായം നേടിയെടുത്തു.
- പാവങ്ങാട് റയില്‍വെ ഓവര്‍ ബ്രിഡ്ജ് -5.68 കോടികോടിരൂപയുടെ സഹായം നേടിയെടുത്തു.
- കടലുണ്ടി വടക്കുമ്പാട് റയില്‍വെ അണ്‍ണ്ടര്‍ ബ്രിഡ്ജ് 3.5 കോടിരൂപയുടെ സഹായം നേടിയെടുത്തു.