ആരോഗ്യ മേഖല

44.5 കോടിരൂപയുടെ ടെര്‍ഷ്യറി കാന്‍സര്‍ കെയര്‍ സെന്‍റര്‍(TCC)

 • കാന്‍സര്‍ ചികില്‍സയ്ക്ക്തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്‍ററിലും മറ്റ് വിദൂരസ്ഥാപനങ്ങളിലും പോകേണ്ടി വരുന്ന, മലബാര്‍ മേഖലയിലെ, പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായി 44.5 കോടിരൂപയുടെ കേന്ദ്ര സഹായം നേടിയെടുത്തു. ത്രിതല കാന്‍സര്‍ സെന്‍റര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യാഥാര്‍ത്ഥ്യമാക്കി. ഇതുവഴി സ്വകാര്യ ആശുപത്രികളില്‍ മാത്രം ലഭ്യമായ അത്യന്താധുനിക ഉപകരണങ്ങളും ലഭ്യമാക്കി. പ്രവര്‍ത്തനംആരംഭിച്ചു.

30 കോടിരൂപയുടെ ഇംഹാന്‍സ്(IMHANS)

 • കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് ആന്‍റ് ന്യൂറോ സയന്‍സസിന്(ഇംഹാന്‍സ്), ദേശീയ നിലവാരത്തിലുള്ള സ്ഥാപനമാക്കാന്‍ 30 കോടിരൂപയുടെ കേന്ദ്രസഹായം നേടിയെടുത്തു. നിര്‍മ്മാണം പൂര്‍ത്തിയായി; പ്രവര്‍ത്തനം ആരംഭിച്ചു.
  • മാനസികാരോഗ്യ രംഗത്ത് മലബാറിന്‍റെ കുതിച്ച്ചാട്ടം.
  • ആശുപത്രി / അസൈലം ചികില്‍സാരീതികളില്‍ നിന്നും വ്യത്യസ്തമായി കമ്മ്യൂണിറ്റി ബെയ്സ്ഡ് അപ്രോച്ചിന് പ്രാധാന്യം.
  • ബാംഗ്ലൂരിലെ നിംഹാന്‍സിന് (NIMHANS) ശേഷം, ദക്ഷിണേന്ത്യയിലെ ഈ രംഗത്തെ പ്രമുഖസ്ഥാപനം. പലരും തിരുവനന്തപുരത്തേക്ക് കൊണ്ടു പോകാന്‍ ശ്രമിച്ചത്, കോഴിക്കോടിന് വേണ്ടി നേടിയെടുത്തു.

120 കോടിരൂപയുടെ കേന്ദ്ര സഹായത്തോടുകൂടിയുള്ള പി.എം.എസ്.എസ്.വൈ പദ്ധതി

 • കോഴിക്കോട് മെഡിക്കല്‍ കോളേജ് മികവിന്‍റെ കേന്ദ്രമാക്കാന്‍ P.M.S.S.Y പദ്ധതിയില്‍ 120 കോടി രൂപയുടെ കേന്ദ്ര സഹായം നേടിയെടുത്തു.
 • കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളോട് കൂടി പുതിയ സൂപ്പര്‍സ്പെഷ്യാലിറ്റി ബ്ലോക്ക്.
 • അത്യന്താധുനിക ഉപകരണങ്ങള്‍, കാമ്പസ് ആധുനികവല്‍ക്കരണം. പണി പുരോഗമിക്കുന്നു.

1.71 കോടി രൂപയുടെ ഡയാലിസിസ് പ്രൊജക്ട് മെഡിക്കല്‍ കോളേജില്‍

 • സാമ്പത്തികമായും ശാരീരികമായും ബുദ്ധിമുട്ടനുഭവിക്കുന്ന, പാവപ്പെട്ട വൃക്ക രോഗികള്‍ക്ക് ആശ്വാസമേകാന്‍ സ്വന്തം എം.പി ഫണ്ടില്‍ നിന്നും, മുന്‍ പ്രതിരോധ മന്ത്രി ശ്രീ. എ.കെ ആന്‍റണി എം.പിയുടെയും, മുന്‍ വ്യോമയാന മന്ത്രി ശ്രീ. വയലാര്‍രവി എം.പിയുടെയും എം.പി ഫണ്ടുകള്‍ സംയോജിപ്പിച്ച്, മെഡിക്കല്‍കോളേജില്‍ നിലവിലുണ്ടായിരുന്ന ഡയാലിസിസ് മെഷീനുകളുടെ എണ്ണം ഇരട്ടിയാക്കി.
 • 34 ലക്ഷംരൂപയുടെ ഒ.പിബ്ലോക്ക്.
 • സി.ജി.എച്ച്.എസ് വെല്‍നസ് സെന്‍റര്‍ സ്ഥാപിച്ചു. 2009 ല്‍ എം.പിയായി തിരഞ്ഞെടുക്കപ്പെട്ടതുമുതല്‍ നിരന്തരം ബന്ധപ്പെട്ട് കോഴിക്കോടിന് വേണ്ടി ലഭ്യമാക്കി. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കം, കുടുംബാംഗങ്ങള്‍ക്കും ചികില്‍സാസൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഇതുവഴി സാധിക്കും.

Image courtesy : deccanchronicle.com

Share Button